ലോറി നാട്ടുകാര്‍ തടഞ്ഞു
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനിടെ കക്കൂസ് മാലിന്യം തള്ളാൻ ശ്രമം. കക്കൂസ് മാലിന്യം നിറച്ചെത്തിയ ലോറി മങ്കൊമ്പിൽ നാട്ടുകാർ തടഞ്ഞു.
ലോറി ഡ്രൈവറടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിലുള്ളത് പാടശേഖരത്തിലും റോഡിലുമുള്ള വെള്ളത്തിൽ ഒഴുക്കിക്കളയാനായിരുന്നു ഇവരുടെ ശ്രമമെന്ന് നാട്ടുകാര് ആരോപിച്ചു.
