തിരുവനന്തപുരം: വിജിലൻസിനെതിരെ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. തേജോവധം ചെയ്യാൻ വിജിലൻസ് ശ്രമിക്കുന്നുവെന്ന് ടോംജോസ് പരാതിയില്‍ ആരോപിച്ചു.

തനിക്കെതിരായ വിജിലൻസ് നടപടി ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയുടെ പരാതിയിലാണെന്നും കേസിൽ തന്‍റെ ഭാഗം കേൾക്കണമെന്നും സുതാര്യമായ പരിശോധന നടത്തണമെന്നും ടോം ജോസ് പരാതിയില്‍ ആവശ്യപ്പെട്ടു. വിജിലൻസിനെതിരെ ഉന്നയിച്ച പരാതികൾ അന്വേഷിക്കണമെന്നും ടോം ജോസ് ആവശ്യപ്പെടുന്നു.