ദില്ലി: ഐ.എസ് തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനും നന്ദി അറിയിച്ചു. വത്തിക്കാനില്‍ നിന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് ഫോണില്‍ സംസാരിച്ചാണ് അദ്ദേഹം തന്റെ മോചനത്തിന് വേണ്ടി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചത്.
ടോം ഉഴുന്നാലിലിനോട് സംസാരിച്ച കാര്യം സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മോചനത്തിനായി പ്രയത്നിച്ച സര്‍ക്കാറുകള്‍ക്കും വ്യക്തികള്‍ക്കും നന്ദി അറിയിച്ചുവെന്നും സുഷമ സ്വരാജിന്റെ ട്വീറ്റ് പറയുന്നു.
