ഐ.എസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുനാലില്‍ റോമിലേക്ക് പോയി. ചികിത്സയ്‌ക്കായി കുറച്ചുനാള്‍ റോമില്‍ തങ്ങുമെന്ന് സെലേഷ്യന്‍ സഭ അറിയിച്ചു. സഭ റെക്ടര്‍ ഫാ. ജോര്‍ജ് മുട്ടത്തുപറമ്പില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലാണ് ഇക്കാര്യം അറിയിച്ചത്. ബംഗളുരുവിലെ സെലേഷ്യന്‍ സഭാ ആസ്ഥാനത്ത് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഭീകരരുടെ പിടിയലകപ്പെട്ട് 18 മാസത്തിനുശേഷമായിരുന്നു ഫാ. ടോം മോചിതനായത്.