കെഎസ്ആ‍ർടിസിയിലെ യൂണിയനുകള്‍ക്കെതിരെ തുറന്ന പോരിന് എംഡി തോമിൻ ജെ. തച്ചങ്കരി. സമരം നടത്തിയ യൂണിയൻ നേതാക്കള്‍ക്കെതിരെ കേസെടുത്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് തച്ചങ്കരി കത്ത് നൽകി.

തിരുവനന്തപുരം: കെഎസ്ആ‍ർടിസിയിലെ യൂണിയനുകള്‍ക്കെതിരെ തുറന്ന പോരിന് എംഡി തോമിൻ ജെ. തച്ചങ്കരി. സമരം നടത്തിയ യൂണിയൻ നേതാക്കള്‍ക്കെതിരെ കേസെടുത്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് തച്ചങ്കരി കത്ത് നൽകി. സംഘടിത ശക്തികളുടെ നിയമ ലംഘനത്തിന് നേരെ മുമ്പ് കണ്ണടച്ചതാണ് ഇന്നലെ നടത്തിയ സമരത്തിന് ധൈര്യം നൽകിയതെന്ന് തച്ചങ്കരി സർക്കാരിന് നൽകിയ കത്തിൽ പറയുന്നു.

റിസർവേഷൻ കൗണ്ടറുകള്‍ കുടുംബശ്രീക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ചായിരുന്നു മൂന്നര മണിക്കൂർ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിയത്. പണിമുടക്ക് ജന ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഇതിൽ പ്രതിഷേധമറിയിച്ചാണ് ഗതാഗത സെക്രട്ടറിക്കുള്ള തച്ചങ്കരിയുടെ കത്ത്. മുൻ കൂർ നോട്ടീസ് പോലും നൽകാതെ ഹൈക്കോടതി വിധിക്കി വിരുദ്ദമായ സമരം ചെയ്തവർക്കെതിരെ കേസെടുക്കണമെന്നാണ് മാനേജിംഗ് ഡയറക്ടറുടെ ആവശ്യം. സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ വകുപ്പ് തല നടപടിയും സർക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന് തച്ചങ്കരി ആവശ്യപ്പെടുന്നു.

യൂണിയൻ ഭാരവാഹികള്‍ ഉള്‍പ്പെടെ സമരത്തിന് നേതൃത്വം നൽകി 42 പേരുടെ പേരുകളും തച്ചങ്കരി കത്തിനൊപ്പം കൈമാറി. മാനേജിംഗ് ഡയറക്ടർക്ക് അച്ചടക്ക നടപടിക്ക് അധികരമുണ്ടെങ്കിലും സംഭവത്തിന്‍റെ വ്യാപ്തി മനസിലാക്കിയാണ് സർക്കാരിന് കത്തെഴുതെന്ന തച്ചങ്കരി പറയുന്നു. ഒരു കോടിലധികം നഷ്ടം വരുത്തുകയും മൂന്നര ലക്ഷം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം സമ്മർദ്ദ തന്ത്രങ്ങള്‍ ഇനിയും തുടരുമെന്ന് കെഎസ്ആ‍ടി എംഡി ചൂണ്ടികാട്ടുന്നു. മന്ത്രിമായുള്ള ചർച്ച നടത്താനിരിക്കെ എംഡിയോടുള്ള പ്രതികാരം തീർക്കാനായിരുന്നു യൂണിയനുകളെ സമരമെന്നാണ് തച്ചങ്കിയുടെ കുറ്റപ്പെടുത്തൽ. കെഎസ്ആർടിലസി ജീവനക്കാർ റിസ‍വേഷൻ കൗണ്ടറുകളിൽ ജോലി ചെയ്തിരുന്നപ്പോള്‍ 17 ലക്ഷമാണ് നഷ്ടം സംഭവിച്ചിരുന്നതെന്നു സർക്കാർ നൽകിയ കത്തിൽ പറയുന്നു.