തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലെ എംഡിയുടെ ക്യാബിനില്‍ ഇന്നലെയായിരുന്നു പിറന്നാള്‍ ആഘോഷം. ജീവനക്കാരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചു. ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ മുഴുവന്‍ തുറന്നുതും ,പെരിയാറില്‍ ജലനിരപ്പുയുരുന്നതും ,ജനങ്ങള്‍ ആശങ്കയിലായതും ആഘോഷത്തിന് തടസമായില്ല.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് ഓഫീസീല്‍ പിറന്നാളാഘോഷം. യൂണിയനുകളെല്ലാം ഉടക്കി നില്‍ക്കുകയാണെങ്കിലും ജീവനക്കാര്‍ തനിക്കൊപ്പമാണെന്ന് തച്ചങ്കരി സൂചിപ്പിക്കുന്നു. കേരളം വെള്ളപ്പൊക്കത്തിന്‍റെ ആശങ്കയില്‍ നില്‍ക്കുന്പോഴുള്ള ആഘോഷത്തിനെതിരെ യൂണിയനുകള്‍ രംഗത്തെത്തി.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലെ എംഡിയുടെ ക്യാബിനില്‍ ഇന്നലെയായിരുന്നു പിറന്നാള്‍ ആഘോഷം. ജീവനക്കാരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചു. ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ മുഴുവന്‍ തുറന്നുതും ,പെരിയാറില്‍ ജലനിരപ്പുയുരുന്നതും ,ജനങ്ങള്‍ ആശങ്കയിലായതും ആഘോഷത്തിന് തടസമായില്ല.
ആഘോഷത്തിന് താന്‍ മുന്‍കൈയെടുത്തില്ലന്നും ജീവനക്കരാണ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതെന്നുമാണ് തച്ചങ്കിരയുടെ നിലപാട്.കേക്കിന് പുറമേ ചീഫ് ഓഫീസിലെ ജീവനക്കാരുടെ വക സദ്യയും തച്ചങ്കരിക്ക് കിട്ടി. ട്രാന്‍സപോര്‍ട്ട് കമ്മീഷണറായിരിക്കേ , പിറന്നാളിന്, എല്ലാ ആര്.ടി ഓഫീസുകളിലും മധുരം വിതരണം ചെയ്യാനുള്ള തച്ചങ്കരിയുടെ ഉത്തരവ് വിവാദമായിരുന്നു. ഗതാഗമന്ത്രി ശശീന്ദരന്‍ തച്ചങ്കരിയോട് അന്ന് വിശദീകരണം തേടിയിരുന്നു.
മാപ്പുപറഞ്ഞാണ് തച്ചങ്കരി ആ വിവാദം അവസാനിപ്പിച്ചത്. അതേ മന്ത്രിയുടെ കീഴില്‍ കെഎസ്ആര്‍ടിസി എംഡിയുടെ ചുമതല വഹിക്കുന്പോള്‍, ജീവനക്കാരുടെ പേരിലാണ് തച്ചങ്കരിയുടെ പിറന്നാളാഘോഷമെന്നതാണ് ശ്രദ്ധേയം.