തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസവകുപ്പിനെതിരെ വിമര്‍ശനവുമായി കെ.ബി.പി.എസ് എംഡി ടോമിന്‍ തച്ചങ്കരി. അച്ചടികുടിശ്ശികയായ 75 കോടി ഉടന്‍ നല്‍കിയില്ലെങ്കില്‍ മൂന്നാം വോള്യം പാഠപുസ്തക അച്ചടി നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് തച്ചങ്കരി കത്തു നല്‍കി. പാഠപുസ്തക അച്ചടി പ്രതിസന്ധിയിലാതോടെ കുടിശിക ഉടന്‍ കൈമാറാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മൂന്നുവാല്യങ്ങളിലായി പാഠപുസ്‌ക അച്ചടിയുടെയുടെയും വിതരണത്തിന്റെയും പൂര്‍ണ ചുമതല പൊതുമേഖല സ്ഥാനപനമായ കെബിപിഎസിനെയാണ് വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ചത്. ഓണപരീക്ഷ കഴിഞ്ഞെത്തിയ കുട്ടികള്‍ക്ക് രണ്ടാം വാല്യം പുസ്തകള്‍ ഇതുവരെയും ലഭിച്ചിട്ടില്ല.
ഇതിനിടെയാണ് കെബിപിഎസും വിദ്യാഭ്യാസവകുപ്പും തമ്മിലുള്ള ശീതയുദ്ധം പുറത്തുവരുന്നത്. പാഠപുസ്‌ക അച്ചടിയില്‍ ഇതുവരെ നല്‍കാനുള്ള 75 കോടി ഉടന്‍ നല്‍കില്ലെങ്കില്‍ മൂന്നാം വോള്യത്തിന്റെ അച്ചടി ഉണ്ടാകില്ലെന്ന് ചൂണ്ടികാട്ടി കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് എംഡി ടോമിന്‍ തച്ചങ്കരി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയത്.
കുടിശിക ആവശ്യപ്പെട്ട് നിരവധി കത്തുകള്‍ നല്‍കിയിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചില്ല. പാഠപുസ്‌കങ്ങള്‍ സ്‌കൂളില്‍ എത്തിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഓണ അവധിക്കാലത്ത് സഹരിക്കാത്തത് വിതരണം തടസ്സപ്പെടാന്‍ ഇടയായി. ഡിപ്പോകളെല്ലാം ചോര്‍ന്നൊലിക്കുന്ന നിലയിലാണെന്നും തച്ചങ്കരിയുടെ കത്തിലുണ്ട്.
സര്‍ക്കാര്‍ പ്രസ്സിന ഒഴിവാക്കി പൂര്‍ണമായും അച്ചടി കെബിപിഎസിനെ ഏല്‍പ്പിച്ചതില്‍ ഉദ്യോഗസ്ഥതലത്തില്‍ അമര്‍ഷമുണ്ട്. പണമുണ്ടായിട്ടുംകൊടുക്കാന്‍ വൈകുന്നതിന് പിന്നില്‍ ഈ ശീതയുദ്ധമെന്നാണ് സൂചന. ഇതിനിടെയാണ് അച്ചടി നിര്‍ത്തിവയക്കുമെന്ന് തച്ചങ്കരിയുടെ മുന്നറിയിപ്പ്.
