സ്വീഡന്റെ ആരാധകരുടെ നെഞ്ചത്തേക്കടിച്ച ഗോളായിരുന്നു അത്.

മോസ്കോ: ജര്‍മനിക്ക് റഷ്യയില്‍ പ്രാണവായു നല്‍കിയ ഗോള്‍ നേടിയ ടോണി ക്രൂസാണ് ഇന്നത്തെ താരം. അത് സ്വീഡന്റെ ആരാധകരുടെ നെഞ്ചത്തേക്കടിച്ച ഗോളായിരുന്നു അത്.സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ അതിമനോഹര ഗോള്‍ കുറിച്ച ക്രൂസ് ജര്‍മനിയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കാണ് ജീവന്‍ നല്‍കിയത്.

ക്രൂസ് മാത്രമല്ല ഓസിലിനെ പുറത്തിരുത്തി റൂസിനെ ടീമിലെടുത്ത ജര്‍മന്‍ കോച്ച് ജോക്കിം ലോക്കും നൂറില്‍ നൂറു മാര്‍ക്ക് കൊടുക്കണം.