പുല്‍വാമ: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ വസീം ഷാ കൊല്ലപ്പെട്ടു. 2016 ല്‍ കശ്മീരില്‍ ഉണ്ടായ ഭീകരാന്തരീക്ഷത്തിന്‍റെ സൂത്രധാരനാണ് വസീം ഷാ. 1,000,000 രൂപയാണ് വസീമിന്‍റെ തലയ്ക്ക് വില പറഞ്ഞിരുന്നത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 35 പേര്‍ക്ക് പരിക്ക് പറ്റുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. 

പുല്‍വാമ സ്വദേശിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സൈന്യം മനപ്പൂര്‍വ്വം ഇയാള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭീകരര്‍ താമസിച്ചിരുന്ന പുല്‍വാമയിലെ വീട് സൈന്യം വളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 31കാരനായ ഷായും ഇയാളുടെ ബോഡിഗാര്‍ഡായ നിസാര്‍ അഹമ്മദ് മിറും കൊല്ലപ്പെട്ടു.