തീവ്രവാദബന്ധമുണ്ടോയെന്ന് ടൊറണ്ടോ പൊലീസ് പരിശോധിക്കുകയാണ്.
ടൊറണ്ടോ: കാനഡയിലെ ടൊറണ്ടോയില്‍ വഴിയാത്രികര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി 10 പേരെ കൊലപ്പെടുത്തി. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാന്‍ ഓടിച്ചിരുന്ന അലക് മിനാസിയനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയാത്രികര്‍ക്കിടയിലേക്ക് മനഃപൂര്‍വ്വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോയെന്ന് ടൊറണ്ടോ പൊലീസ് പരിശോധിക്കുകയാണ്.
