ജയ്പൂര്‍: ട്രെയിന്‍ മാറിക്കയറിയെന്ന് മനസിലായതിനെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ വിദേശികളിലൊരാള്‍ മരിച്ചു. നെതര്‍ലന്‍റില്‍ നിന്നുള്ള 54 കാരനായ എറിക് ജോണ്‍സാണ് മരിച്ചത്. രാജസ്ഥാനിലെ സ്വായ് മാധ്യോപോര്‍ ജില്ലയിലാണ് സംഭവം.
ജനശതാബ്ദി എക്സ്പ്രസില്‍ കയറിയ എറികും ബ്രിട്ടനില്‍ നിന്നുള്ള ഇദ്ദേഹത്തിന്‍റെ സുഹൃത്തുമാണ് വണ്ടിയോടുന്നതിനിടയില്‍ ചാടിയത്. ആഗ്രയിലേക്കുള്ള ട്രെയിനില്‍ കയറുന്നതിന് പകരം ദില്ലിയിലേക്കുള്ള ട്രെയിനിലാണ് ഇരുവരും കയറിയത്. വീഴ്ചയില്‍ എറിക്കിന് തലയ്ക്ക് ആഘോതമേറ്റിരുന്നു. തിങ്കളാഴ്ചയാണ് ഇരുവരും സ്വായ് മാധ്യോപോറില്‍ എത്തിയത്.
