തൃശൂരിലെ കോള്‍പാടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് നിരവധി പേരാണ് ദിവസവും എത്തുന്നത്

തൃശൂര്‍: മഴക്കാലമായതോടെ തൃശൂരിലെ കോള്‍പാടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. പ്രകൃതി ഭംഗി ആസ്വദിക്കാനും നാടൻ ഭക്ഷണം കഴിക്കാനും നിരവധി പേരാണ് ദിവസവും എത്തുന്നത്. നോക്കെത്താദൂരത്തോളം കോള്‍പാടങ്ങളില്‍ വെള്ളം കയറി കിടക്കുന്നു. അടുത്ത കൃഷി തുടങ്ങുംവരെ ഇങ്ങനെയാണ്. വേനല്‍ക്കാലത്ത് പാടവും മഴക്കാലത്ത് കായലുമാകുന്ന പ്രദേശം.

കാറ്റേല്‍ക്കാനും ചൂണ്ടയിടാനുമായി ആളുകള്‍ സ്ഥിരമാകുകയാണ് ഇവിടെ. പാടത്തോട് ചേര്‍ന്നുളള തട്ടുകടകളാണ് മറ്റൊരു ആകര്‍ഷണം.വഴിയോരത്ത് ഇരുന്ന് പ്രകൃതിഭംഗി ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ആളുകളെത്തുന്നുണ്ട്. പ്രകൃതിയുടെ മുഴുവൻ സൗന്ദര്യവുമായി തൃശൂരിലെ കോള്‍പാടങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുയാണ്.