തിരുവനന്തപുരം:ടിപി കേസിലെ പ്രതികളെ ജയിൽ മാറ്റി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികള്‍ അപേക്ഷകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികളെ ജയില്‍ മാറ്റിയത്.
പൂജപ്പുര സെൻട്രൽ ജയിലുണ്ടായിരുന്ന ട്രൗസർ മനോജ്, അണ്ണൻ സിജിത്ത് എന്നിവരെയാണ് കണ്ണൂരിലേക്ക് മാറ്റിയത്. സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിക്കാതെയാണ് ജയില്‍ മാറ്റം. ജയിൽമാറ്റം കണ്ണൂർ സൂപ്രണ്ടിന്‍റെ റിപ്പോർട്ട് മറികടന്ന്.
