ടി.പി. കേസ് പ്രതികളായ കെ.സി.രാമചന്ദ്രന്‍, ടി.കെ.രജീഷ് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് നിവേദനം നല്‍കിയത്.
കണ്ണൂര്: ടി പി കേസ് പ്രതികള് കണ്ണൂര് സെന്ട്രല് ജയിലില് വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ടി.പി. കേസ് പ്രതികളായ കെ.സി.രാമചന്ദ്രന്, ടി.കെ.രജീഷ് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് നിവേദനം നല്കിയത്. പരോള് അനുവദിക്കാനുള്ള നിവേദനം മുഖ്യമന്ത്രി വാങ്ങി.
മറ്റ് പ്രതികളോടൊപ്പമായിരുന്നു ടിപി കേസ് പ്രതികള് മുഖ്യമന്ത്രിയെ കണ്ടത്. കണ്ണൂര് സെന്ട്രല് ജയിലിലെ പുതിയ പദ്ധതികള് ഉദ്ഘാടനം ചെയ്യാനായിരുന്നു മുഖ്യമന്ത്രി എത്തിയത്. ആള്ക്കുട്ടത്തിനിടെ പി.കെ.കുഞ്ഞനന്തനെ കണ്ട മുഖ്യമന്ത്രി കൈ വീശി അഭിവാദ്യം ചെയ്യാനും മറന്നില്ല.
ജനപ്രതിനിധിയെന്ന നിലയിലുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് കഴിഞ്ഞ ജയിലിലേക്ക് 42 വർഷങ്ങൾക്ക് ശേഷമാണ് പിണറായി വിജയന് കണ്ണൂര് സെന്ട്രല് ജയിലിലേക്ക് എത്തിയത്. തടവുകാർക്കുള്ള പുതിയ കെട്ടിടം, കമ്പ്യൂട്ടർ സെന്റർ, വിപൂലീകരിച്ച ഓഫീസ്, ശുദ്ധജല പ്ലാന്റ്, പുതിയ ജയിൽ അടുക്കള എന്നിവയുടെ ഉദ്ഘാടനവും യോഗാ സെന്ററിന്റെയും പൊതുജനങ്ങൾക്കായുള്ള ജയിൽ ഭക്ഷണശാലയുടെ ശിലാ സ്ഥാപനവും മുഖ്യമന്ത്രി നടത്തി. ശേഷം അന്തേവാസികൾക്കായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നാല് വരിപ്പാട്ട്. ഇവിടെ തടവിൽ കഴിഞ്ഞവരിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ മൂന്നാമത്തെയാളാണ് പിണറായി വിജയൻ.
