തിരുവനന്തപുരം: വിഷമില്ലാത്ത മദ്യം ലഭ്യമാക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സർക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ നിരോധനംമൂലം ലഹരി വസ്തുകളുടെ ഉപയോഗം കൂടി. ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ലെന്നും നല്ല മദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് സർക്കാർ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റാണ്. മദ്യനയത്തിൽ സർക്കാരിന് തുറന്ന മനസാണ്. ബാർ ഉടമകൾക്കു വേണ്ടിയുള്ള നിലപാട് അല്ല സർക്കാരിന്‍റേതെന്നും രാമകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. ഘട്ടം ഘട്ടമായ മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ നയം. കോടതിയുടെ വിധികള്‍ അനുസരിച്ച് മാത്രമേ നയം നടപ്പിലാക്കൂ. ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നത് മദ്യ ലഭ്യത വര്‍ദ്ധിപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.