തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജികാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷണ്ന്‍.നിയമോപദേശം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്‍സിപിയുടെ നിലപാട് ശരിയോ എന്ന് തീരുമാനിക്കേണ്ടത് ഇടത് മുന്നണിയാണെന്നും മന്ത്രി വ്യക്തമാക്കി.