തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരായ കേസ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി. ഐടി നിയമങ്ങള്‍ പ്രകാരം കേസ് എടുക്കാത്തുകൊണ്ടാണ് കേസ് പൊലീസ് ആസ്ഥാനത്തേക്ക് മാറിയത്. കേസിന് പുതിയ നമ്പര്‍ നല്‍കുകയും ചെയ്തു. 

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് മുന്‍ പൊലീസ് മേധാവിക്കെതിരായ അന്വേഷണം കൈമാറാന്‍ സാധ്യതയുണ്ട്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ ഒരു വാരികക്ക് അഭിമുഖം നല്‍കിയെന്ന പരാതിയിലാണ് സെന്‍കുമാറിനെതിരെ കേസെടുത്തത്.