കൊച്ചി: വ്യാജ രേഖ ചമച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി. സെന്‍‍കുമാറിനെതിരായ ഹർജി കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ്‌ കമാൽ പാഷ പിന്മാറി. വ്യാജരേഖ ചമച്ചു അർദ്ധവേതനം കൈപ്പറ്റിയ കേസിലെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സെൻകുമാറാണ് കോടതിയെ സമീപിച്ചത്. കേസ് ഹൈകോടതിയിലെ മറ്റൊരു ബഞ്ച് പരിഗണിക്കും. മുൻ പൊലീസ് മേധാവി ടി പി സെൻകുമാർ അവധിക്കായി വ്യാജരേഖ ചമച്ചെന്നും അര്‍ദ്ധ വേതനം കൈപ്പറ്റിയെന്നുമാണ് പരാതി.