ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍
തിരുവനന്തപുരം: വിവരം വച്ച എല്ലാവരും ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍. ടിപി സെന്‍കുമാര്‍ ആര്‍എസിഎസിന്‍റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് സിപിഎം പ്രതിനിധി എഎ റഹീമിന്‍റെ ആരോപണത്തോടെ പ്രതികരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍.

എന്നാല്‍ ഇതിന് മറുപടി നല്‍കിയ എഎ റഹീം, അപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോഴാണ് വിവരം വച്ചത്. അപ്പോള്‍ നിങ്ങള്‍ക്ക് വിവരം ഇല്ലാത്ത കാലത്താണ് കേരളത്തിന്‍റെ ഡിജിപിയായി സേവനം അനുഷ്ഠിച്ചത്. കേരളം ഒരു വിവരവും ഇല്ലാത്ത കാലത്താണല്ലോ ഇത്തരം പദവികള്‍ എല്ലാം ഏല്‍പ്പിച്ച് സുരക്ഷിതരെന്ന് തെറ്റിദ്ധരിച്ച് നടന്നത് എന്ന് പറഞ്ഞു.
