ഇത് സംബന്ധിച്ച് ബിജെപി നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ കുട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് അവിശ്വാസികള്‍ അല്ലെന്നാണ് തന്‍റെ അഭിപ്രായം എന്ന് പറഞ്ഞ സെന്‍കുമാര്‍
തിരുവനന്തപുരം: ഗവര്‍ണര്‍ പദവിയിലേക്ക് മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ പരിഗണിക്കുന്നു എന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനോട് പ്രതികരണവുമായി ടിപി സെന്‍കുമാര്‍ തന്നെ രംഗത്ത് എത്തി. താന്‍ ഗവര്‍ണര്‍ ആകുമോ, അല്ല മറ്റെന്തെങ്കിലും ആകുമോ എന്നത് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നാണ് സെന്‍കുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
ഇത് സംബന്ധിച്ച് ബിജെപി നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ കുട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് അവിശ്വാസികള്‍ അല്ലെന്നാണ് തന്‍റെ അഭിപ്രായം എന്ന് പറഞ്ഞ സെന്‍കുമാര്‍, ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനു നിയമം കൊണ്ടുവരാൻ അധികാരമുണ്ട്. ദേവസ്വം ബോർഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണം.
ക്ഷേത്രങ്ങളും ദേവസ്വം ബോർഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാൻ കേന്ദ്രം നിയമ നിർമാണം നടത്തണം എന്നാവശ്യപ്പെടാനാണു ബിജെപി അധ്യക്ഷൻ അമിത്ഷായെ കണ്ടതെന്നു മുൻ ഡിജിപി ടി.പി.സെൻകുമാർ വ്യക്തമാക്കി.
