ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവരെ കയ്യോടെ പിടികൂടാൻ കുട്ടിക്കൂട്ടം. ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ട്രാഫിക് പൊലീസിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം നഗരത്തിലിറങ്ങിയത്.

തലസ്ഥാന നഗരിയിൽ ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തുന്നവർ കരുതിയിരിക്കുക..നിങ്ങളെ സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിപ്പിക്കാൻ കുട്ടിപ്പൊലീസുണ്ട്.
പിഴയീടാക്കില്ല, പകരംചേട്ടന്മാരെയും ചേച്ചിമാരെയും ഉപദേശിച്ച് നന്നാക്കുകയാണ് ലക്ഷ്യം. നിയമങ്ങൾ പാലിക്കുന്നവരെ അഭിനന്ദിക്കാനും ഈ കുട്ടിക്കൂട്ടം മറക്കില്ല.തലസ്ഥാനത്ത് റോഡപകടങ്ങളും മത്സരയോട്ടവും പതിവായ സാഹചര്യത്തിൽക്കൂടിയാണ് ട്രാഫിക് പൊലീസിന്റെ ചുവട്.

വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും, റോഡ് നിയമങ്ങളെക്കുറിച്ചും കുട്ടികൾക്ക് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യം കൂടി ട്രാഫിക് പൊലീസിനുണ്ട്.