കോട്ടയം : കോട്ടയം നഗരത്തിലെ ഗതാഗത കുരുക്ക് പെണ്‍കുഞ്ഞിന്റെ ജീവന്‍ കവര്‍ന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പോലീസ് മോധാവിയോട് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 

ഗുളിക തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഗതാഗത കുരുക്കില്‍പെട്ടതോടെ ചികിത്സ ലഭിക്കാന്‍ വൈകിയാണ് 5 വയസ്സുകാരി ഐലിന്‍ മരിച്ചത്. കുഞ്ഞുമായി പോകുകയായിരുന്ന വാഹനം കോടിമത പാലത്തിലെ ഗതാഗതകുരുക്കില്‍പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പ് കുഞ്ഞ് വാഹനത്തില്‍വച്ച് തന്നെ മരിച്ചു.