തൊട്ടടുത്ത് നിൽക്കുകയായിരുന്ന പന്ധാരിനാഥ് മുണ്ടേ എന്ന പൊലീസുകാരനാണ് നെഞ്ചിൽ‌ കയ്യമർത്തി ഒരാൾ സ്റ്റിയറിം​ഗിന് മുകളിലേക്ക് തല വെച്ച് കിടക്കുന്നത് കണ്ടത്. അപ്പോൾ തന്നെ അദ്ദേഹം കാറിനുള്ളിൽ കടന്ന് നിഖിലിനെ ബാക്ക് സീറ്റിൽ എടുത്ത് കിടത്തിയതിന് ശേഷം കാറിന്റെ ഡ്രൈവിം​ഗ് ഏറ്റെടുത്തു. തൊട്ടടുത്ത ഹോസ്പിറ്റലിലേക്കാണ് അദ്ദേഹം പോയത്. 


താനെ: ഡ്രൈവിം​ഗിനിടെ ഹൃദയാ​ഘാതം സംഭവിച്ച യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി ട്രാഫിക് പൊലീസുകാരൻ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കാരി​ഗോൺ ടോൾ ബൂത്തിന് സമീപം വച്ചാണ് കാറോടിച്ചു കൊണ്ടിരുന്ന നിഖിൽ തംബോലെ എന്ന യുവാവിന് ഹൃദയാഘാതം സംഭവിച്ചത്. പ്രായമായ അച്ഛനും നിഖിലിനൊപ്പമുണ്ടായിരുന്നു. തൊട്ടടുത്ത് നിൽക്കുകയായിരുന്ന പന്ധാരിനാഥ് മുണ്ടേ എന്ന പൊലീസുകാരനാണ് നെഞ്ചിൽ‌ കയ്യമർത്തി ഒരാൾ സ്റ്റിയറിം​ഗിന് മുകളിലേക്ക് തല വെച്ച് കിടക്കുന്നത് കണ്ടത്. 

അപ്പോൾ തന്നെ അദ്ദേഹം കാറിനുള്ളിൽ കടന്ന് നിഖിലിനെ ബാക്ക് സീറ്റിൽ എടുത്ത് കിടത്തിയതിന് ശേഷം കാറിന്റെ ഡ്രൈവിം​ഗ് ഏറ്റെടുത്തു. തൊട്ടടുത്ത ഹോസ്പിറ്റലിലേക്കാണ് അദ്ദേഹം പോയത്. ഏകദേശം ഉച്ചയോടെയാണ് സംഭവം നടന്നത്. നിഖിലും അദ്ദേഹത്തിന്റെ പ്രായമായ അച്ഛനും താനെയിൽ നിന്നും കാറിൽ വരികയായിരുന്നു പെട്ടെന്നാണ് അദ്ദേഹത്തിന് നെഞ്ചിൽ വേദന അനുഭവപ്പെട്ടത്. കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ടാണ് രക്ഷിക്കാൻ സാധിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. താനെയിലെ ജൂപിറ്റർ ഹോസ്പിറ്റലിലാണ് നിഖിലിനെ അഡ്മിറ്റ് ചെയ്തത്.