വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തന്‍റെ ഷൂ ഊരി എറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍
ബംഗളുരു: ഹെല്മറ്റ് ധരിക്കാതെ ബൈക്കില് യാത്ര ചെയ്ത വിദ്യാര്ത്ഥികളെ ഷൂ കൊണ്ടെറിഞ്ഞ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്. ബംഗളുരുവിലെ ജലഹള്ളി ട്രാഫിക് പൊലീസ് സ്റ്റേഷന് പരിധിയിലാണ് വിദ്യാര്ത്ഥികളെ ഉദ്യോഗസ്ഥന് ഷൂ കൊണ്ട് എറിഞ്ഞ് വീഴ്ത്താന് ശ്രമിക്കുന്നത്.
കുട്ടികള്ക്ക് പിന്നാലെ സഞ്ചരിക്കുകയായിരുന്ന കാര് ഡ്രൈവറാണ് ദൃശ്യങ്ങള് മൊബൈലില് പകര്ത്തിയത്. ഇയാള് ദൃശ്യങ്ങള് സോഷ്യല് മീഡിയയില് അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറംലേകമറിഞ്ഞത്.
സംഭവത്തില് കോണ്സ്റ്റബിളിനെതിരെ അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. ദിവസങ്ങള്ക്ക് മുമ്പ് നടന്ന സംഭവത്തില് അന്ന് ഡ്യൂട്ടിയിലിരുന്ന പൊലീസ് ഉദ്യോഗസ്ഥരോടും സംഭവത്തെ കുറിച്ച് എസിപി ആരാഞ്ഞതായി അദ്ദേഹം വ്യകത്തമാക്കി.
തിരക്കേറി റിംഗ് റോഡില് ട്രാഫിക് പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. വിദ്യാര്ത്ഥികള് ഹെല്മറ്റില്ലാതെ പോകുന്നത് കണ്ട ഉദ്യോഗസ്ഥന് തന്റെ ഷൂ ഊരി വിദ്യാര്ത്ഥികളെ എറിയുകയായിരുന്നു. വീഡിയോ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ വിമര്ശനമാണ് ഉയരുന്നത്.
