കൊല്ലം: പരവൂർ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദുരന്തങ്ങളൊഴിയുന്നില്ല. പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന കോൺഗ്രീറ്റ് സ്റ്റേജ് തകർന്നുവീണു. നിര്‍മാണ ചുമതലയില്‍ ഉണ്ടായിരുന്ന ഏഴ് തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

2016 ല്‍ ഈ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിക്കെട്ടു നടക്കുന്നതിനിടെ പാതി പൊട്ടിയ അമിട്ട് കമ്പപ്പുരയ്ക്കു മുകളില്‍ വീണതോടെയായിരുന്നു വന്‍ദുരന്തമുണ്ടായത്.