അപകടം നടന്ന് ഒരാഴ്ച കഴിയുമ്പോൾ അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. അണക്കെട്ട് പൊട്ടി ചെളി ഒഴുകിയെത്തുന്നത് വീഡിയോയിൽ കാണാം. പ്രദേശവാസികളാണ് അണക്കെട്ട് പൊട്ടിയൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തിയത്. 

ബ്രുമാഡിന്‍ഹോ: ബ്രസീലിലെ അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ജനുവരി 25നാണ് തെക്ക് കിഴക്കൻ ബ്രസീലിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് പൊട്ടി തകർന്നത്. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്.

അപകടം നടന്ന് ഒരാഴ്ച കഴിയുമ്പോൾ അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. അണക്കെട്ട് പൊട്ടി ചെളി ഒഴുകിയെത്തുന്നത് വീഡിയോയിൽ കാണാം. പ്രദേശവാസികളാണ് അണക്കെട്ട് പൊട്ടിയൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തിയത്. 

Scroll to load tweet…

അപകടത്തിൽ 121 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം കാണാതായി 200 പേർക്കായുള്ള തിരിച്ചൽ ശക്തമാക്കി. അപകടത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തിൽ ഒഴുകിപോയി. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണിത്. 

Scroll to load tweet…