കൊച്ചി: ലാവലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. പിണറായിക്ക് വേണ്ടി അഡ്വ.എം.കെ ദാമോദരന്‍ ഇന്ന് ഹാജരാകും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് പിണറായിക്ക് വേണ്ടി പ്രാരംഭ വാദം നടത്തിയിരുന്നു. സി.ബി.ഐ കുറ്റപത്രം ശുദ്ധ അസംബന്ധം എന്നായിരുന്നു സാല്‍വേയുടെ വാദം. നല്ല ഉദ്ദേശത്തോടെയാണ് ലാവലിനുമായി കരാര്‍ ഉണ്ടാക്കിയതെന്നും അഴിമതി നടന്നിട്ടുണ്ട് എന്നത് കഥയാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കേസിലെ മറ്റു പ്രതികളും ഇന്ന് വാദം നടത്തും.