Asianet News MalayalamAsianet News Malayalam

എറണാകുളം വഴി ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഇനിയും വൈകും

Train
Author
Ernakulam, First Published Aug 28, 2016, 2:53 PM IST

അങ്കമാലി കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന്  എറണാകുളം വഴി സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഇനിയും വൈകും. ആറുമണിയോടെ ഒരു ലൈന്‍ ഗതാഗതം പുന:സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ റെയില്‍വേക്കായില്ല.  ഇന്നു പുലര്‍ച്ചെ രണ്ടേകാലിന് തിരുവനന്തപുരം മംഗലാപുരം എക്സപ്രസിന്‍റെ 13 ബോഗികള്‍ പാളം തെറ്റിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. അട്ടിമറി സാധ്യത തള്ളിയ റെയില്‍വേ, പാളത്തിലെ വിള്ളലാകാം അപകട കാരണം എന്നാണ് അറിയിച്ചിരിക്കുന്നത്.

കറുകുറ്റി സ്റ്റേഷനിലേക്ക് പ്രവേശിക്കാനൊരുങ്ങുന്പോഴാണ് വലതുവശത്തെ സമാന്തരപാതക്കരികിലേക്ക് മംഗലാപുരം എക്സ്പ്രസിന്‍റെ ബോഗികള്‍ പാളം തെറ്റിയത്. മിക്കയാത്രക്കാരും ഉറക്കത്തിലായിരുന്നു. കൂടെ ഇരുട്ടും. ഭയന്ന ചില യാത്രക്കാര് എതിര്‍വശതത്തെ വാതിലിലൂടെ പുറത്തുകടന്ന അയല്‍വീടുകളില്‍ അഭയം തേടി. നാട്ടുകാരണ് ഇവരെ റെയില്‍വേ സ്റ്റേഷനിലെത്തിക്കാന്‍ സഹായിച്ചത്. വലിയ ശബ്‍ദത്തോടെയാണ് അപകടം ഉണ്ടായതെന്ന് യാത്രക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വേഗത കുറവായതിനാല് വലിയ ദുരന്തത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

ബോഗികളുടെ ആഘാതം മൂലം കരിങ്കല്‍ ചീളുകള്‍ തെറിച്ച് വീണ് സമാന്തരപാതയിലെ മിക്കഭാഗങ്ങളും മൂടിയ നിലയിലായിരുനന്നു. മാത്രമല്ല ചില ബോഗികള്‍ സമാന്തരപാതയക്ക് അരികിലാണ് ചരിഞ്ഞു നിന്നത്. അപകടം നടന്ന് പത്ത് മിനിട്ടിനകം എത്തിയ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് സ്റ്റേഷനില്‍ തടഞ്ഞിട്ടു. ട്രെയിന്‍ അല്‍പ്പം നേരത്തെ പോയിരുന്നുവെങ്കില്‍ കൂട്ടിയിടി നടന്ന വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. രണ്ട് ട്രെയിനിലെയും  യാത്രക്കാരെ  ബസുകളില്‍ചാലക്കുടിയിലും എറണാകുളംത്തും ബസുകളില്‍ എത്തിച്ച് പ്രത്യേക ട്രെയിനില്‍ യാത്രയാക്കി. പാളത്തിലെ വിള്ളലാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനെന്ന് അഡീ ജനറള്‍ മാനേജര്‍ പി കെ മിശ്ര വാര്‍ത്തലേഖകരോട് പറഞ്ഞത്.

ഉച്ചയോടെ കൂറ്റന്‍ ട്രെയിന് ഉപയോഗിച്ച് പാളം തെറ്റിയ ബോഗികള്‍ മാറ്റാന്‍ ആരംഭിച്ചു. തെക്കോട്ടുള്ള പാത ശരിയാക്കി ഒരു ലൈന്‍ ഗതാഗതം വൈകിട്ട്  ആറോടെ പുന:സ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു റെയില്‍വേ അറിയിച്ചത്. എന്നാല്‍  പ്രതീക്ഷിച്ച രീതിയില്‍ ജോലി പുരോഗമിച്ചില്ല. നാളെ പുലര്‍ച്ചയോടെ മാത്രമേ വടക്കോട്ടുള്ള സര്‍വീസ് പുന:സ്ഥാപിക്കാന്‍ കഴിയൂ.
 

Follow Us:
Download App:
  • android
  • ios