ലക്നൗ: രാജ്യത്ത് ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനിടയിലെ നാലാമത്തെ തീവണ്ടി അപകടം. ഹൗറ- ജബല്‍പൂര്‍ ശക്തികുഞ്ച് എക്സ്പ്രസിന്‍റെ ഏഴു ബോഗികളാണ് പാളം തെറ്റിയത്. സോണഭദ്ര ജില്ലയിലെ ഒബ്രയില്‍ നടന്ന അപകടത്തില്‍ ആളപായമില്ലെന്ന് റെയില്‍വേ അറിയിച്ചു. പാളം തെറ്റിയ ബോഗിയിലെ യാത്രക്കാരെ മറ്റ് ബോഗികളിലേക്ക് മാറ്റി.

കഴിഞ്ഞ മാസം മുസഫര്‍നഗറില്‍ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റി 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. കാണ്‍പൂരിനടുത്ത് കഫിയാത്ത് എക്‌സ്‌പ്രസ് അപകടത്തിന്‍ പെട്ട് അമ്പതിലധികം പേര്‍ക്കാണ് പരുക്കേറ്റത്. നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന തുരന്തോ എക്‌സ്പ്രസും അടുത്തിടെ പാളം തെറ്റിയിരുന്നു.