ആലപ്പുഴ: കൊല്ലം എറണാകുളം മെമു പാളം തെറ്റി. ഹരിപ്പാട് റെയിൽവേ സ്റ്റേഷനടുത്താണ് സംഭവം. അറ്റകുറ്റപണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട മെമു ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ ഗാര്‍ഡിന് പരിക്കുപറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങിയ ഉടനെയാണ് പാളം തെറ്റിയത്. പുറപ്പെട്ട് ഒട്ടറിലെത്തിയ ട്രെയിനിന്‍റെ പുറകുവശത്തെ ബോഗി പാളം തെറ്റുകയായിരുന്നു. യാത്രക്കാരെ പുറത്തിറക്കുന്നതിനിടെയാണ് പാളത്തില്‍ പണി നടക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഇത് യാത്രക്കാരും അധികൃതരും തമ്മില്‍ തര്‍ക്കത്തിന് വഴി വച്ചു. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.