മുംബൈയില്‍ തീവണ്ടി പാളം തെറ്റി. കുര്‍ളയില്‍ നിന്ന് അംബര്‍നാഥിലേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിന്റെ അഞ്ച് കോച്ചുകളാണ് കല്ല്യാണിനടുത്ത് പാളം തെറ്റിയത്.ആ‌ര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ 5.53നായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് മധ്യ റെയില്‍വെയുടെ ചില പാതകളില്‍  ഗതാഗതം താളം തെറ്റി. റെയില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.