ലണ്ടന്‍: ഭീകര കേന്ദ്രങ്ങളില്‍ പ്ലേ സ്റ്റേഷന്‍ കളിയും റൈഡിങ്ങുമായിരുന്നു പണിയെന്ന് സ്‌കൂള്‍ പഠനത്തിനിടെ ഐ.എസില്‍ ചേര്‍ന്നയാളുടെ വെളിപ്പെടുത്തല്‍. ഐസില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷ സേനയുടെ പിടിയിലായ ശബാസ് സുലേമാനാണ് രസകരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 2014ലാണ് സുലേമാന്‍ ഐഎസില്‍ ചേരുന്നത്. ഹൈ വൈകോംബേ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി ഇരിക്കുമ്പോഴായിരുന്നു ഇത്.
തനിക്ക് ആയുധ പരിശീലനം ലഭിക്കുകയും ഇറാഖ് അതിര്‍ഥിയില്‍ ആക്രമണം നടത്താന്‍ നിയോഗിച്ചതായും സുലേമാന്‍ പറഞ്ഞു. ആക്രമണം നടത്താന്‍ തയ്യാറാവാതിരിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുെ ചെയ്തതോടെ ജയിലിലാക്കി.
ആദ്യത്തെ അഞ്ച് മാസക്കാലം വളരെ രസകരമായി ഗെയിം കളിച്ചും ബൈക്കില്‍ കറങ്ങിയും നടക്കുകയായിരുന്നു. ജയിലില്‍ ആയ ശേഷം പോരാടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതോടെയാണ് മോചിതനാക്കിയത്. രക്ഷപ്പെട്ട് സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നെന്നും സുലേമാന്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
