തിരുവനന്തപുരം: കഴക്കൂട്ടം വേളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. തിരുവനന്തപുരം വേളിയിലാണ് സംഭവം. പൗണ്ട് കടവ് സ്വദേശി അക്ഷയ് (16) ആണ് മരിച്ചത്. 

സ്‌കൂളില്‍നിന്നു മടങ്ങും വഴി റെയില്‍വേ ട്രാക്കിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ ട്രാക്കിലൂടെ എത്തിയ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.