കാസർകോട്: മഞ്ചേശ്വരത്ത് ട്രെയിൻ എഞ്ചിൻ തട്ടി കുട്ടിയുള്‍പ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം. ആമിന(45) ആയിഷ(43), താമില്‍(3) എന്നിവരാണ് മരിച്ചത്. മരിച്ച ആയിഷയുടെ മകനാണ് താമില്‍. ആമിനയും ആയിഷയും സഹോദരിമാരാണ്. മഞ്ചേശ്വരം പെസോട്ട് സ്വദേശികളാണ് ഇവര്‍.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് അപകടം. മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വന്ന ട്രെയിന്‍ എഞ്ചിനാണ് ഇടിച്ചത്. അതേസമയം അടുത്ത ട്രാക്കിലൂടെ ചെന്നൈ മംഗാലപുരം മെയില്‍ പോകുന്നുണ്ടായിരുന്നു. ഇതിന്‍റെ ശബ്ദത്തില്‍ എഞ്ചിന്‍ വരുന്നത് അറിയാത്തതാണ് അപകട കാരണം.