കണ്ണൂര്‍: കണ്ണൂര്‍ റെയിൽവെ സ്റ്റേഷനു സമീപം തീവണ്ടി എഞ്ചിന്‍ പാളം തെറ്റി തോട്ടിലേക്കു മറിഞ്ഞു. കണ്ണൂർ ആലപ്പുഴ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ എൻജിനാണ് ഷണ്ടിംഗിനിടെ പാളം തെറ്റി സമീപത്തെ ഇരട്ടക്കണ്ണന്‍ തോട്ടിലേക്കു മറിഞ്ഞത്. ഇന്നു പുലര്‍ച്ചെ നാലേകാലോടെയായിരുന്നു അപകടം. സംഭവത്തില്‍ ലോക്കോ പൈലറ്റിനു പരിക്കേറ്റു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുലര്‍ച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ ട്രാക്ക് മാറ്റുന്നതിനിടയിലായിരുന്നു അപകടം. കനത്ത മഴയിൽ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് സൂചന. ലോക്കോ പൈലറ്റ് എഞ്ചിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് കണ്ണൂർ വഴിയുളള ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.