Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് ഇന്ന് നിയന്ത്രണം

Train re schedule
Author
Kochi, First Published Jan 28, 2017, 2:13 AM IST

കൊച്ചി: പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര  ചെങ്ങന്നൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്തു സബ്‌വേ നിര്‍മാണവും നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക്‌ ഇന്നു നിയന്ത്രണം ഏര്‍പ്പെടുത്തി. ബംഗളൂരു - കന്യാകുമാരി ഐലന്‍ഡ്‌ എക്‌സ്‌പ്രസ്സ്‌ (16526) , കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്‌ദി (12081) ,  തിരുവനന്തപുരം - ഹൈദരാബാദ്‌ ശബരി (17229) ,  കന്യാകുമാരി -  മുംബൈ ജയന്തി (16382) , ഇരു ദിശകളിലുമുള്ള  കേരള എക്‌സ്‌പ്രസ്‌ (12625/12626)  എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി  വഴിതിരിച്ചുവിടും.  ഈ ട്രെയിനുകള്‍ക്ക്‌ എറണാകുളം ജങ്‌ഷന്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്‌ എന്നീ സ്‌റ്റേഷനുകളില്‍ പ്രത്യേക സ്‌റ്റോപ്പ്‌ ഉണ്ടായിരിക്കും.

കൊല്ലം  - കോട്ടയം പാസഞ്ചര്‍ (56394), കോട്ടയം  - കൊല്ലം പാസഞ്ചര്‍ (56393) , എറണാകുളം - കൊല്ലം മെമു, കൊല്ലം - എറണാകുളം മെമു ആലപ്പുഴ വഴിയുള്ള എറണാകുളം  - കായംകുളം പാസഞ്ചര്‍ (56381),  കായംകുളം - എറണാകുളം പാസഞ്ചര്‍ (56382) എന്നിവ പൂര്‍ണമായും റദ്ദു ചെയ്‌തു. പുനലൂര്‍ -  ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും (56365/56366)കോട്ടയത്തിനും  ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ്‌ നടത്തും. എറണാകുളം - കായംകുളം പാസഞ്ചര്‍ (56387),   കായംകുളം - എറണാകുളം പാസഞ്ചര്‍ (56388) എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ്‌ നടത്തും.

ട്രാക്ക്‌ ബാലപ്പെടുത്തല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഫെബ്രുവരി ആറുവരെ ഇരിങ്ങാലക്കുട  - പുതുക്കാട്‌ സ്‌റ്റേഷനുകള്‍ക്കിടയില്‍  ട്രെയിനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട്ടേക്കുള്ള അമൃത എക്‌സ്‌പ്രസ്സ്‌ (16343)  രണ്ടേകാല്‍ മണിക്കൂര്‍ ആലുവായില്‍ നിര്‍ത്തിയിടും.

ചെന്നൈ  എഗ്‌മോര്‍ -  ഗുരുവായൂര്‍ എക്‌സ്‌പ്രസ്സ്‌ (16127) എറണാകുളം ജംങ്‌ഷനുശേഷം രണ്ടര മണിക്കൂറോളം വൈകും. എറണാകുളം - പട്‌ന (22149) , ശനിയാഴ്‌ചകളില്‍ ആലപ്പുഴ വഴിയുള്ള  തിരുവനന്തപുരം - നിസാമുദിന്‍ സൂപ്പര്‍ ഫാസ്‌റ്റ്‌ (22655),  കോട്ടയം വഴിയുള്ള തിരുവനന്തപുരം - നിസാമുദിന്‍ സൂപ്പര്‍ ഫാസ്‌റ്റ്‌ (22653), വ്യാഴം, തിങ്കള്‍ ദിവസങ്ങളിലുള്ള  കൊച്ചുവേളി - മുംബൈ എക്‌സ്‌പ്രസ്സ്‌ ( 22114) എന്നിവ ഒരുമണിക്കൂറോളം വൈകും.  

രാവിലെയുള്ള എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ (56370) ചാലക്കുടിയില്‍ ഇരുപതു മിനിട്ട്‌ പിടിച്ചിടും. വടക്കാഞ്ചേരി - മുളംങ്കുന്നത്തുകാവ്‌ സ്‌റ്റേഷനുകള്‍ക്കിടയില്‍  സബ്‌വേ നിര്‍മാണം നടക്കുന്നതിനാല്‍ കൂടുതല്‍  ട്രെയിനുകള്‍ക്കു ഇന്നു നിയന്ത്രണം ഏര്‍പ്പെടുത്തി.  

രാത്രി 08.35ന്‌  പുറപ്പെടുന്ന എറണാകുളം -കോട്ടയം പാസഞ്ചര്‍ (56389) പൂര്‍ണമായും റദ്ദു ചെയ്യും. നിലമ്പൂര്‍ - എറണാകുളം പാസ്സഞ്ചര്‍ (56363) ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍ - എറണാകുളം എക്‌സ്‌പ്രസ്സ്‌ ( 16306) വടക്കാഞ്ചേരിയില്‍  45 മിനിട്ട്‌ പിടിച്ചിടും. ഗന്ധിധാം - നാഗര്‍കോവില്‍  എക്‌സ്‌പ്രസ്സ്‌ (16335) 25 മിനിട്ടും  കണ്ണൂര്‍  - കോയമ്പത്തൂര്‍ പാസ്സഞ്ചര്‍ (56605) 45 മിനുട്ടും പിടിച്ചിടും.

Follow Us:
Download App:
  • android
  • ios