ചെന്നൈ: സേലത്തു നിന്ന് ചെന്നൈയിലെത്തിയ സേലം എക്‌സ്പ്രസില്‍ നടന്ന കൊള്ളയ്ക്ക് പിന്നില്‍ വിദഗ്ധസംഘമെന്ന് പൊലീസ്. ബോഗിയില്‍ നടത്തിയ പരിശോധനയില്‍ നാല് പേരുടെ വിരലടയാളം കണ്ടെത്തി.
പണപ്പെട്ടികള്‍ സേലം സ്റ്റേഷനില്‍ വെച്ച് തീവണ്ടിയില്‍ ചുമന്നു കയറ്റിയ നാലു പോര്‍ട്ടര്‍മാരെയും ചില ബാങ്കുദ്യോഗസ്ഥരെയും റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
