എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പാസഞ്ചർ ട്രെയിൻ ഓടിച്ചു. കോട്ടയം റൂട്ടിൽ സെപ്ഷ്യൽ ട്രെയിനുകള്‍ ഓടുന്നുണ്ട്. ഷൊർണ്ണൂർ- കോഴിക്കോട് റൂട്ടിലും വണ്ടികളോടുന്നു. എറണാകുളം -ഷൊർണ്ണൂർ, ഷൊർണ്ണൂർ-തൃശൂർ റൂട്ടിൽമാത്രമാണ് തടസ്സങ്ങളുള്ളത്. മുളങ്കുന്നത്തുകാവിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞതും നെല്ലായിൽ ട്രാക്ക് കേടായതുമാണ് തടസം. 

തിരുവനന്തപുരം:പ്രളയക്കെടുതിയില്‍ ദിവസങ്ങളായി താറുമാറായ പൊതുഗതാഗത സംവിധാനം സാധാരണ നിലയിലേക്ക് മാറിത്തുടങ്ങി. കോട്ടയം റൂട്ടിൽ ട്രെയിൻ സർവ്വീസ് ഭാഗികമായി തുടങ്ങി. കെഎസ്ആര്‍ടിസി തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കുള്ള സർവ്വീസും തുടങ്ങി. നാല് ദിവസത്തിന് ശേഷമാണ് തിരുവനന്തപുരത്തു നിന്നും ദേശീയ പാത വഴി എറണാകുളത്തേക്ക് കെഎസ്ആർടിസി സർവ്വീസ് തുടങ്ങിയത്. എംസി റോഡിൽ കോട്ടയം വഴിയും ബസ്സുകൾ ഓടിത്തുടങ്ങി.

ട്രെയിൻ ഗതാഗതവും പുനസ്ഥാപിച്ചുതുടങ്ങി. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പാസഞ്ചർ ട്രെയിൻ ഓടിച്ചു. കോട്ടയം റൂട്ടിൽ സെപ്ഷ്യൽ ട്രെയിനുകള്‍ ഓടുന്നുണ്ട്. ഷൊർണ്ണൂർ- കോഴിക്കോട് റൂട്ടിലും വണ്ടികളോടുന്നു. എറണാകുളം -ഷൊർണ്ണൂർ, ഷൊർണ്ണൂർ-തൃശൂർ റൂട്ടിൽമാത്രമാണ് തടസ്സങ്ങളുള്ളത്. മുളങ്കുന്നത്തുകാവിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞതും നെല്ലായിൽ ട്രാക്ക് കേടായതുമാണ് തടസം.

ഈ റൂട്ടുകളിൽ ഇന്ന് പരിശോധന നടത്തും. അതിന് ശേഷം ട്രയൽ റൺ സാധ്യത തേടും. നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാൽ നാവിക സേനാ വിമാനത്താവളം വഴി കൊച്ചിയിലേക്ക് ചെറുവിമാനങ്ങൾ നാളെ മുതുൽസർവ്വീസ് തുടങ്ങും. 70 പേർക്ക് കയറാവുന്ന വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും ബംഗ്ളൂരുവിലേക്കും കോയമ്പത്തൂരിലേക്കും തിരിച്ചും സർവ്വീസ് നടത്തുക.