യൂത്ത് ലീഗ് ജാഥയ്ക്കിടെ പറത്തിയ എല്‍ഇഡി പാരച്യൂട്ടാണ് റെയില്‍വേ ട്രാക്കിലെ വൈദ്യുതിലൈനില്‍ തട്ടിയത്. 

കോഴിക്കോട്:യൂത്ത് ലീഗ് ജാഥയ്ക്കിടെ പറത്തിയ എല്‍ഇഡി പാരച്യൂട്ട് റെയില്‍വെ ട്രാക്കിലെ വൈദ്യുതി ലൈനില്‍ പതിച്ചിതിനെ തുടര്‍ന്ന് ഈ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന ജാഥയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണചടങ്ങിനിടെയായിരുന്നു സംഭവം.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ പറത്തിയ എല്‍ഇഡി പാരച്യൂട്ടുകളിലൊന്ന് റെയില്‍വേ ട്രാക്കിലെ വൈദ്യുതി ലൈനില്‍ തട്ടിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെടത്. ഇതേ തുടര്‍ന്ന് നേത്രാവതി എക്സ്പ്രസ്സ് വടകര സ്റ്റേഷനില്‍ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. പിന്നീട് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.