എസ്ഐമാര്‍ക്കും സിഐമാര്‍ക്കും നല്ല നടപ്പിന് ക്ലാസ്

തിരുവനന്തപുരം: കേരള പൊലീസിനെതിരെ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പൊലീസുകാരെ നല്ല നടപ്പ് പഠിപ്പിക്കാൻ മുൻ പൊലീസ് മേധാവിമാരുടെ പരിശീലനം. നിരന്തരമായുയരുന്ന വിർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിപി ലോക്നാഥ് ബഹ്റയുടെ തീരുമാനം. 

തിരുവനന്തപുരം റെയ്ഞ്ചിലെ എസ്ഐമാര്‍ക്കും സിഐമാര്‍ക്കും എന്നിവർക്ക് മുൻ ഡിജിപി കെ.ജെ. ജോസഫ് ഇന്ന് ക്ലാസെടുക്കും. മറ്റ് റെയ്ഞ്ചുകളിലും ക്ലാസുകൾ നടക്കും. മുൻ പൊലീസ് മേധാവിമാരുടെ അനുഭവങ്ങളും നേതൃപാടവവും പൊലീസുകാർക്ക് പകർന്നു നൽകുകയാണ് ലക്ഷ്യം.