ജോലിക്കും മറ്റുമായി പോകാന്‍ സ്ഥിരമായി ട്രെയിനുകളെ ആശ്രയിക്കുന്നവര്‍ ഈ ദിവസങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാകും. എറണാകുളം, തൃശൂര്‍ ജില്ലകളെയാണ് കൂടുതല്‍ ബാധിക്കുക
കൊച്ചി: എറണാകുളം നോര്‍ത്ത് - ഇടപ്പള്ളി റെയില്‍വേ പാതയില്‍ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കി. നാളെയും (11-8-2018), ഞായര്‍ (12-08-2018), ചൊവ്വ (14-8-2018) എന്നീ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് പൂര്‍ണമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം എട്ടോളം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. നാലു ട്രെയിനുകള്‍ ഒരു മണിക്കൂറോളം വെെകി ആയിരിക്കും ഓടുക.
ജോലിക്കും മറ്റുമായി പോകാന്‍ സ്ഥിരമായി ട്രെയിനുകളെ ആശ്രയിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാകും. എറണാകുളം, തൃശൂര്‍ ജില്ലകളെയാണ് കൂടുതലായും ബാധിക്കുക. യാത്രാ ക്ലേശം കുറയ്ക്കുന്നതിനായി രാവിലെ ഏഴിന് എറണാകുളം സൗത്തില്‍ (എറണാകുളം ജംഗ്ഷന്‍) നിന്ന് പുറപ്പെടുന്ന ചെന്നെെ എഗ്മോര്‍ ഗുരുവായൂര്‍ എകസ്‍പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റേഷനിലും സ്റ്റോപ് അനുവദിച്ചിട്ടുള്ളതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. രാവില നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരം വരെ പോകുന്ന ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപും അനുവദിച്ചു.
∙ പൂർണമായി റദ്ദാക്കിയവ
നിലമ്പൂർ–എറണാകുളം പാസഞ്ചർ
എറണാകുളം–നിലമ്പൂർ പാസഞ്ചർ
തൃശൂർ–ഗുരുവായൂർ പാസഞ്ചർ
ഗുരുവായൂർ–തൃശൂർ പാസഞ്ചർ
ഗുരുവായൂർ–എറണാകുളം പാസഞ്ചർ
കണ്ണൂർ–എറണാകുളം ഇന്റർസിറ്റ് എക്സ്പ്രസ്
എറണാകുളം–കണ്ണൂർ ഇന്റർസിറ്റ് എക്സ്പ്രസ്
എറണാകുളം–ഗുരുവായൂർ പാസഞ്ചർ
