80 ശതമാനം പൊള്ളലേറ്റ താരയുടെ മരണമൊഴി കേള്‍ക്കാന്‍ ഈ വീഡിയോ കാണുക. കില്‍പാക്ക് മെഡിക്കല്‍ കോളേജില്‍ ഐസിയുവിലേയ്ക്ക് മാറ്റുന്നതിന് മുന്‍പ് സുഹൃത്തുക്കളാണ് താരയുടെ മൊഴി മൊബൈലില്‍ പകര്‍ത്തിയത്. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനായി അര്‍ദ്ധരാത്രി പുറത്തിറങ്ങിയ താരയെ പൊലീസ് തടഞ്ഞുനിര്‍ത്തി വാഹനവും ഫോണും പിടിച്ചെടുക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഫോണും വാഹനവും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ താരയെ പൊലീസുകാര്‍ വേശ്യാവൃത്തിയ്ക്കിറങ്ങിയതല്ലേ എന്ന് ചോദിച്ച് അപമാനിയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സ്റ്റേഷനിലെ ഒരു പൊലീസുകാരന്‍ തന്നെയാണെന്നാണ് സൂചന.

എന്നാല്‍ ഒരു പൊലീസുകാരനെ മര്‍ദ്ദിച്ചതിനാലാണ് താരയുടെ ഫോണും വാഹനവും പിടിച്ചെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ഇത് തിരിച്ചുവാങ്ങാനെത്തിയ താര പൊലീസ് സ്റ്റേഷനില്‍ വെച്ച് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇതിനിടെ, താരയുടെ മരണത്തില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ പ്രതിഷേധപ്രകടനം നടത്തിയ അഞ്ഞൂറോളം എല്‍ജിബിടി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.