കോഴിക്കോട്: കോഴിക്കോട് ട്രാൻസ്ജെൻഡേഴ്സിന് മർദ്ദനമേറ്റ സംഭവത്തില്‍ കസബ എസ്ഐയെ രക്ഷിക്കാന്‍ നീക്കം. എഫ് ഐആറിൽ എസ്ഐയുടെ പേരില്ല. ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐ ആറിലുള്ളത് കണ്ടാലറിയാവുന്ന പൊലീസുകാർ എന്ന് മാത്രമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ മൊഴി നൽകിയപ്പോൾ കസബ എസ്ഐയുടെ കാര്യം പറഞ്ഞിരുന്നുവെന്ന് പരിക്കേറ്റ ജാസ്മിൻ പറഞ്ഞു. കേസില്‍ ഇനിയും അഞ്ചു പേർ കൂടിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.