കൊച്ചി: കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ കോണ്‍വന്റ് ജംക്ഷനിലാണ് സംഭവം നടന്നത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റും റേഡിയോ ജോക്കിയുമായ അനന്യയെയും സുഹൃത്തുക്കളെയും കോണ്‍വന്റ് ജംക്ഷനിലെ കടയുടമകള്‍ മര്‍ദ്ദിക്കുകയായിരുന്നു. അനന്യ സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. കടയുടമകളും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. അനന്യയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.