തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്കായുള്ള രാജ്യത്തെ ആദ്യ കായികമേളക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. വിവിധ ജില്ലകളില്‍ നിന്നുള്ള ഇരുനൂറോളം പേരാണ് കായികമേളയില്‍ പങ്കെടുക്കുന്നത്.
സമൂഹം പലപ്പോഴും മാറ്റിനിര്‍ത്തിയ ഒരു വിഭാഗത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ കഥകൂടിയായി മാറി ഭിന്നലംഗക്കാരുടെ കായിക മേള. വേദി തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്‌റ്റേഡിയം. വിവിധ ജില്ലകളില്‍നിന്നായി ഇരുനൂറോളം ഭിന്നലിംഗക്കാര്‍ പങ്കെടുത്ത കായികമേള മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
ഷോട്ട്പുട്ട്, ലോംങ്ങ് ജംപ്, 100,200 മൂറ്റര്‍ ഓട്ടം എന്നിങ്ങനെ ആറിനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് കായിക മേളയുടെ സംഘാടകര്‍. കായികമേളക്കു മുന്നോടിയായി ഭിന്നലിംഗക്കാര്‍ക്ക് മൂന്നു ദിവസത്തെ പരിശീലന പരിപാടിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരുക്കിയിരുന്നു.
