കേടായ വാഹനങ്ങള്‍ക്ക് പരമാവധി ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിനും കമ്പനികളുമായി ചർച്ച നടത്തും

കൊച്ചി: സംസ്ഥാനത്ത് പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹന ഉടമകള്‍ക്ക് പതിവ് നിയമനടപടികളുമായി അലയേണ്ടി വരില്ലെന്ന് ട്രാന്‍സ്പോർട്ട് കമ്മീഷണർ കെ. പദ്മകുമാർ. നഷ്ടപ്പെട്ട രേഖകള്‍ പുതുക്കി നല്‍കുന്നതിന് എല്ലാ ആർടിഒ ഓഫീസുകളിലും സൗകര്യങ്ങളൊരുക്കുമെന്നും പദ്മകുമാർ കൊച്ചിയില്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.

വാഹനങ്ങള്‍ രജിസ്റ്റ‍ർ ചെയ്യുന്നത് മുതല്‍ ഫിറ്റ്നസ് പുതുക്കുന്നതിനും പെർമിറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമടക്കം ആർടിഒ ഓഫീസില്‍ എല്ലാ സഹായവും ഉറപ്പാക്കും. മാസങ്ങള്‍ നീളുന്ന പതിവ് നിയമനടപടികളുമായി അലയേണ്ട സാഹചര്യം പ്രളയബാധിതർക്ക് ഉണ്ടാകില്ലെന്നും ട്രാന്‍സ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.

കേടായ വാഹനങ്ങള്‍ക്ക് പരമാവധി ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിനും കമ്പനികളുമായി ചർച്ച നടത്തും. തിരുവോണ ദിനത്തിലടക്കം ആർടിഒ ഓഫീസുകളില്‍ സേവനം ഉറപ്പാക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ട്രാന്‍സ്പോർട്ട് കമ്മീഷണർ ഓർമിപ്പിച്ചു.