റോഡപകടത്തില്‍ പെടുന്ന ഇരു ചക്രവാഹന യാത്രക്കാരില്‍ 90ശതമാനവും മരിക്കുന്നത് ഹെല്‍മറ്റില്ലാത്തതിനാലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹെല്‍മറ്റ് ഉപയോഗത്തിന്‍റെ പ്രധാന്യം ഇരു ചക്രവാഹന യാത്രക്കാര്‍ക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ബോധവല്‍കരണ പരിപാടികള്‍ തുടങ്ങിയിരിക്കുന്നകത്. 

ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ലഘു ലേഖകള്‍ വിതരണം ചെയ്തു. രണ്ടാഴ്ചക്കുശേഷം ഹെല്‍മെറ്റ് ധരിക്കാതെ എത്തിയാല്‍ പെട്രോള്‍ ലഭിക്കില്ലെന്നും പിഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. 15 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയിലൂടെ ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാന പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

പരിപാടിയുടെ ഭാഗമായി തലസ്ഥാനത്തും ബോധവത്ക്കരണം ആരംഭിച്ചു. ആറു സംഘങ്ങളായി തിരിഞ്ഞായിരുന്നു നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ബോധവത്ക്കരണം. കോഴിക്കോട് ജില്ലാ തല ഉദ്ഘാടക പോലീസ് കമ്മീഷണര്‍ ഉമ ബെഹറ ഉദ്ഘാടനം ചെയ്തു. വരുദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ പരിപാടിയുമായി സഹകരിക്കാന്‍ തയ്യാറാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രതീക്ഷ.