ആദ്യ ഘട്ടത്തില്‍ ഏകദേശം സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 1,000 ആംബുലന്‍സുകളാണ് ഈ നെറ്റ് വര്‍ക്കിന്റെ ഭാഗമാകുക.

റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാനത്ത് ആംബുലന്‍സ് സര്‍വീസ് നടപ്പിലാക്കുന്നു. പോലീസും രമേഷ് കുമാര്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. ഇനി മുതല്‍ 9188100100 എന്ന നമ്പറില്‍ വിളിച്ചാല്‍ ആംബുലന്‍സ് ഉടന്‍ എത്തുമെന്ന് ഐഎംഎ സെക്രട്ടറി എന്‍ സുല്‍ഫി അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യ ഘട്ടത്തില്‍ ഏകദേശം സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 1,000 ആംബുലന്‍സുകളാണ് ഈ നെറ്റ് വര്‍ക്കിന്റെ ഭാഗമാകുക. 9188100100 എന്ന നമ്പറില്‍ വിളിച്ചാല്‍ ആദ്യം തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലാണ് കണക്റ്റ് ആവുക. കൃത്യമായ ലൊക്കേഷന്‍ മനസിലാക്കിയ ശേഷം ഏറ്റവും അടുത്തുള്ള ആംബുലന്‍സ് ഡ്രൈവറെ വിവരം അറിയിക്കും.

പുതിയ സൗകര്യം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഒരു മൊബൈല്‍ ആപ്പും പുറത്തിറക്കാന്‍ ഐഎംഎ ഉദ്ദേശിക്കുന്നുണ്ട്. ആപ്പ് ഉപയോഗിച്ച് സഹായം ആവശ്യമുള്ള സ്ഥലം കൃത്യമായി മനസിലാക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് സാധിക്കും. അടുത്തുള്ള ആശുപത്രികളുടെ ലിസ്റ്റും ആപ്പില്‍ ലഭ്യമാക്കും.