ചെറുവാഹനങ്ങളും സ്വകാര്യബസുകളുമടക്കം മുഴുവന്‍ വാഹനങ്ങള്‍ക്കും യാത്രാനിരോധനം ബാധകമാണ്.
കോഴിക്കോട്: താമരശ്ശേരിചുരം വഴിയുള്ള ഗതാഗതം പൂര്ണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടര് യുവി ജോസ് അറിയിച്ചു. കോഴിക്കോട് നിന്നും വയനാട്ടില് നിന്നുമുള്ള കെ.എസ്.ആര്.സി ബസുകള് ചുരത്തിലെ ചിപ്പിലിത്തോട് വരെ സര്വ്വീസ് നടത്തും യാത്രക്കാര്ക്ക് ഇവിടെ വച്ച് ബസ് മാറി കയറി യാത്ര നടത്താം.
ചെറുവാഹനങ്ങളും സ്വകാര്യബസുകളുമടക്കം മുഴുവന് വാഹനങ്ങള്ക്കും യാത്രാനിരോധനം ബാധകമാണ്. കോഴിക്കോട് നിന്ന് വയനാട് പോകുന്നവര് ഇനി കുറ്റ്യാടി ചുരം വഴിയോ നിലന്പൂര് നാടുകാണി ചുരം വഴിയോ വയനാട്ടിലേക്ക് പോകേണ്ടി വരും. കോഴിക്കോട് നിന്ന് വരുന്ന എല്ലാ വാഹനങ്ങള്ക്കും അടിവാരം വരെ സഞ്ചരിക്കാം ഇവിടെ നിന്നങ്ങോട് ഒരു വാഹനവും കടത്തി വിടില്ല.
താമരശ്ശേരി ചുരം റോഡിൽ ചിപ്പിലിത്തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ ആയതിനാലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. ചുരം വഴിയുള്ള ഗതാഗതം പൂര്ണമായും പുനസ്ഥാപിക്കാന് ആഴ്ച്ചകള് വേണ്ടി വരുമെന്നാണ് കരുതുന്നത്.
