ശാസ്ത്രാം കോട്ട ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍  വേദന കടിച്ചമര്‍ത്തിക്കഴിയുന്ന നീലകണ്‍ഠന്‍റെ ദുരിതം കഴിഞ്ഞയാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പ് ക്ഷേത്രത്തിലെത്തി ആനയെ കണ്ടു. ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. 

കൊല്ലം: ശാസ്താംകോട്ട ശ്രീധർമ ശാസ്താ ക്ഷേത്രത്തില്‍ നടക്കിരുത്തിയ കൊമ്പനാനയ്ക്ക് ചികിത്സ നിഷേധിച്ചത് വനംവകുപ്പ് അന്വേഷിക്കും. പരിപാലിക്കാൻ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടും ആനയെ ദേവസ്വം ജീവനക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശാസ്ത്രാം കോട്ട ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ വേദന കടിച്ചമര്‍ത്തിക്കഴിയുന്ന നീലകണ്‍ഠന്‍റെ ദുരിതം കഴിഞ്ഞയാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പ് ക്ഷേത്രത്തിലെത്തി ആനയെ കണ്ടു. ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.

വനം വകുപ്പിന്‍റെ കീഴിലുള്ള ഡോക്ടര്‍മാര്‍ ആനയെ പരിശോധിച്ച് ഏതൊക്കെ ചികിത്സ നല്‍കാമെന്ന് നിര്‍ദേശിക്കും. 2002 ല്‍ ഒരു വിദേശ മലയാളിയാണ് നീലകണ്ഠനെ ഈ ക്ഷേത്രത്തില്‍ നടക്കിരുത്തിയത്. പഠിപ്പിക്കാൻ എത്തിയവരുടെ ക്രൂരമർദ്ദനത്തെ തുടർന്ന് ഇടത് മുൻകാലിന് പരിക്ക് പറ്റി. നീരും പഴുപ്പും ശരീരമാകെ വ്യാപിക്കുന്ന നിലയിലായ അവസ്ഥയിലാണ് നീലകണ്ഠന്‍. നാട്ടുകാര്‍ ദേവസ്വം ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഉദ്യേഗസ്ഥര്‍ തിരിഞ്ഞ് നോക്കിയില്ല. ആനയ്ക്ക് മദപ്പാട് ഉള്ളതിനാലാണ് അടുത്ത് ചെല്ലാനാകാത്തതെന്നും മാസം ഒരു ലക്ഷം രൂപ ആനയ്ക്ക് വേണ്ടി ചെലവാക്കുന്നുമെന്നുമാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്ന മറുപടി.